കടപുഴ മേച്ചാൽ പാലത്തിന്റെ നിർമ്മാണ ജോലികൾ തുടക്കം കുറിച്ച് മാണി സി കാപ്പൻ എംഎൽഎ

പാലാ :മൂന്നിലവ് :മലവെള്ള പാച്ചിലിൽ  നടുവൊടിഞ്ഞ് കിടന്ന മൂന്നിലവ് പഞ്ചായത്തിലെ  കടപുഴ മേച്ചാൽ പാലത്തിന്റെ നിർമ്മാണ ജോലികൾ ഇന്ന് രാവിലെ പാലാ എം എൽ എ മാണി സി കാപ്പൻ തുടക്കം കുറിച്ചു .പാലത്തിൽ തന്നെ ചേർന്ന ജന പ്രതിനിധികളുടെ യോഗത്തിൽ വച്ചാണ് കാപ്പൻ നിർമ്മാണ ജോലികളുടെ ഉദ്‌ഘാടനം നിർവഹിച്ചത്.

വർഷങ്ങളായി കടപുഴ പാലം നടുവൊടിഞ്ഞ് കിടക്കുകയായിരുന്നു.ഈ പാലം പണി പൂർത്തിയാക്കാൻ ഞാൻ കഠിന പ്രയത്നം നടത്തിയെങ്കിലും ചില ശക്തികൾ അതിനു എതിര് നിന്നു.എന്നിരുന്നാലും സോയിൽ ടെസ്റ്റിന് 3.56 ലക്ഷം നീക്കി വച്ച് ഈ പാലത്തിന്റെ നിർമ്മാണജോലികൾ നടത്തുവാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ടെന്ന് മാണി സി കാപ്പൻ കടപുഴ പാലത്തിൽ വച്ച് പറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന ജന പ്രതിനിധികളും കൈയ്യടിച്ചു.

പാലായിലെ കളരിയമ്മാക്കൽ പാലത്തിനും തടസ്സം സൃഷ്ടിക്കുവാൻ പലരും ശ്രമിച്ചു അതൊക്കെ നിങ്ങൾക്ക്‌  എല്ലാവര്ക്കും അറിവുള്ളതാണ്.തടസ്സങ്ങൾ നീക്കികൊണ്ടാണ് ഇപ്പോൾ കടപുഴ പാലത്തിന്റെ നിർമ്മാണ ജോലികളും ആരംഭിച്ചിട്ടുള്ളത്.

ഇങ്ങനെ നെഞ്ചുറപ്പോടെയുള്ള നീക്കങ്ങൾ നടത്തി വികസനം ജനകീയമാക്കിയ മാണി സി കാപ്പന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർളി ഐസക്ക്  മൂന്നിലവ് നിവാസികളുടെ പേരിൽ നന്ദി പറഞ്ഞു.ജനങ്ങൾ കിലോ മീറ്ററുകൾ വളഞ്ഞു പോകേണ്ടി വരുന്ന ദുരിതത്തിൽ നിന്നാണ് മാണി സി കാപ്പൻ എം എൽ എ മൂന്നിലവിന്റെ കാവലാളായി വരുന്നതെന്ന് ചാർളി ഐസക്ക് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക്, പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ ,ബിന്ദു സെബാസ്റ്റ്യൻ, പി.എൽ സെബാസ്റ്റ്യൻ ,ഇ കെ കൃഷ്ണൻ ,റീനാ റെനോൾഡ്, ലിൻസി ജെയിംസ് ,ഷാൻ്റി മോൾ സാം ,ജോഷി ജോഷ്വാ, പീറ്റർ പന്തലാനി ( താലൂക്ക് വികസന സമിതിയംഗം) റോയി ജോൺ ,സ്റ്റാൻലി മാണി, സജീവൻ ഗോപാലൻ ,ഷൈൻ പാറയിൽ.

ബിനോയി ക പ്ളാങ്കൽ ,സെബാസ്ത്യൻ പൈകട, ജിജി നിരപ്പേൽ (കെ. ഡി.പി മണ്ഡലം പ്രസിഡണ്ട്) ജോയി കുളത്തുങ്കൽ ,പി.ജെ ജോർജ് ,ബാബു കൊടിപ്ളാക്കൽ, ജോൺസൻ പി.ജെ ,തങ്കച്ചൻ മുളങ്കുന്നം ,സന്തോഷ് കാവുകാട്ട് ,എം .പി കൃ ഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !