ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്

കോഴിക്കോട്: എലത്തൂരിൽ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്.

എന്നാല്‍ തന്നെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സ്വയം മുറിച്ചതാണെന്ന് ഭാര്യ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂര്‍ സ്വദേശിയായ അമ്പത്താറുകാരന്‍ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂര്‍ പൊലീസിനെ വിളിച്ചറിയിക്കുന്നത്.

പൊലീസെത്തിയപ്പോള്‍ പരുക്കേറ്റ നിലയിലായിരുന്നു മധ്യവയസ്കനെ കണ്ടത്. എന്നാല്‍ ഭര്‍ത്താവ് സ്വയം ലിംഗം മുറിച്ചെന്നും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു. 

പത്തു വർഷമായി ക്രൂരമായ ആക്രമണമാണ് ഭര്‍ത്താവില്‍ നിന്ന് താനും രണ്ട് പെൺമക്കളും അനുഭവിക്കുന്നതെന്ന് ഭാര്യ പറയുന്നു. പല തവണ പൊലീസിൽ പരാതി നൽകിയിട്ടും ഫലം കണ്ടില്ലന്നും ഇവര്‍ പറയുന്നു. 

രണ്ടുപേരുടേയും പരാതികള്‍ വിശദമായി കേട്ട ഏലത്തൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !