വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
റ്റി.വിപുരം പുന്നമറ്റത്തിൽ വീട്ടിൽ ഹനുമാൻ കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (34), റ്റി.വിപുരം തീയക്കാട്ട്തറ വീട്ടിൽ പൊന്നപ്പൻ എന്ന് വിളിക്കുന്ന രാഹുൽ വി.ആർ (33), വെച്ചുർ അഖിൽ നിവാസ് വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഖിൽ പ്രസാദ് (32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ മൂവരും സംഘം ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടുകൂടി മണ്ണന്താനം ഷാപ്പിന് സമീപം വച്ച് റ്റി.വിപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അനധികൃതമായി പറമ്പിൽ കയറി ഇവർ കക്ക കളിച്ചതിനെ യുവാവ് ചോദ്യം ചെയ്തതിരുന്നു.
ഇതിലുള്ള വിരോധം മൂലം ഇവർ യുവാവിനെ മണ്ണന്താനം ഷാപ്പിന് സമീപം വച്ച് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, തുടർന്ന് സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിനു കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ മാരായ ജയകൃഷ്ണൻ, ജോർജ് മാത്യു, വിജയപ്രസാദ്, സി.പി.ഓ മാരായ അജേഷ്, വിജയശങ്കർ, മനോജ്, ശിവപ്രസാദ്, നിതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കണ്ണൻ, രാഹുൽ, അഖിൽ പ്രസാദ് എന്നിവർക്ക് വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.