സിഡ്നി (ഓസ്ട്രേലിയ): സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും ഒരാഴ്ച നീളുന്ന വിദേശ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര.
സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ന്‍, പെര്‍ത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് എം.വി.ഗോവിന്ദന് യാത്ര വൈകിപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 24-ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം.പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഒഴിവ് നികത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ നടക്കുന്ന പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളാണ്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ഏഴുമാസം മാത്രമേ ബാക്കിയുള്ളൂ.
2025 ഏപ്രില്‍ രണ്ടുമുതല്‍ ആറ് വരെ തമിഴ്നാട്ടിലെ മധുരയില്‍ വച്ചാണ് സി.പി.എമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്. അതിനാല്‍ പുതിയ ജനറല്‍ സെക്രട്ടറിയെ ഉടനെ തിരഞ്ഞെടുക്കാനിടയില്ല. പകരം അതുവരെയുള്ള ദൈനംദിന കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പൊളിറ്റ്ബ്യൂറോ അംഗത്തെ ചുമതലപ്പെടുത്തിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.