പാലാ :കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ 1975 ബാച്ചിൻ്റെ 2-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ പേരക്കുട്ടികളെ ഹെഡ്മാസ്റ്റർ സജി തോമസ് ആദരിച്ചു. പണ്ടു പഠിച്ച മലയാള പാഠാവലിയിലെ കവിതകൾ കോർത്തിണക്കി പൂർവ്വവിദ്യാർഥികൾ അവതരിപ്പിച്ച കാവ്യകേളി മികച്ചതായി.ഓണസദ്യക്കുശേഷം തിരി കത്തിച്ചോട്ടം, നാരങ്ങ സ്പൂൺ ഓട്ടം, കസേര കളി, നൂൽ കോർത്ത് ഓട്ടം എന്നീ രസകരമായ മത്സരങ്ങളും ആവേശകരമായ വടംവലിയും നടത്തി. ബേബി ഉറുമ്പുകാട്ട്,
ജോസ് പൂവേലിൽ, തങ്കച്ചൻ കുന്നുംപുറം, ഇഗ്നേഷ്യസ് തയ്യിൽ, ജെസിയമ്മ മുളകുന്നം, എലിസബത്ത് പുതിയിടം, സലിം പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.