ഓളപ്പരപ്പില്‍ വിസ്മയം തീര്‍ത്ത് പായിപ്പാട് ജലോത്സവം; കാരിച്ചാല്‍ ചുണ്ടൻ ജേതാവ്,

ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തില്‍ കാരിച്ചാല്‍ ചുണ്ടൻ ജേതാവ്. ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തില്‍ ഓളപ്പരപ്പില്‍ വിസ്മയം തീർത്താണ് എൻ പ്രസാദ് കുമാർ ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടൻ വള്ള സമിതിയുടെ കാരിച്ചാല്‍ ചുണ്ടൻ ജേതാവായത്

മേല്പാടം ബോട്ട് ക്ലബ്ബിന്റെ മുട്ടേല്‍ തങ്കച്ചൻ ക്യാപ്റ്റനായ മേല്ലാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് കാരിച്ചാല്‍ ചുണ്ടൻ ജേതാവായത്. 

മഹേഷ് കെ നായർ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടന് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. 

ലൂസേഴ്സ് മത്സരത്തില്‍ ഷാഹുല്‍ ഹമീദ് ഇഹ്സാൻ അഹമ്മദ് ക്യാപ്റ്റനായ വീയപുരം ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി എന്നീ ചുണ്ടൻ വള്ളങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി

. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തില്‍ ദേവരാജൻ ക്യാപ്റ്റനായ ആയാപറമ്ബ് പാണ്ടി ഒന്നാമതെത്തിയപ്പോള്‍ ആനാരിയും കരുവറ്റായും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 

സമ്മേളനം ഫിഷറീസ് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജലമേള ജില്ലാ പോലീസ് മേധാവി മോഹന ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.

 തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ അജികുമാർ, ആർ കെ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ ശോഭ, ജോണ്‍ തോമസ്, വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, 

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന, ജലോത്സവ സമിതി വൈസ് ചെയർമാൻ കെ കാർത്തികേയൻ എന്നിവർ പങ്കെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എം പി വിജയികള്‍ക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !