വൈക്കം: നടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ ജന്മനാടായ കോട്ടയം വൈക്കം ചെമ്പിനെ ടൂറിസം ഗ്രാമമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഗ്രാമമാണിതെന്നും മന്ത്രി പറഞ്ഞു.വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്. പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനം നൽകി കഴിഞ്ഞു. ബാക്ക് വാട്ടർ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ നടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ കിരീടം സിനിമയിലൂടെ പ്രശസ്തമായ തിരുവനന്തപുരം വെള്ളായണിയിലെ 'കിരീടം പാലം' വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. സൈന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി 1,22,50,000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.
മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ശ്രീ. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ, ഒപ്പം ടൂറിസം വകുപ്പിൻ്റെ പിറന്നാൾ സമ്മാനവും.. നമുക്കെല്ലാം അറിയുന്നത് പോലെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജന്മസ്ഥലമാണ് ചെമ്പ്. അദ്ദേഹത്തിൻ്റെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.
ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം.
ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്.
പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനം നൽകികഴിഞ്ഞു. ബാക്ക് വാട്ടർ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.