ആലപ്പുഴ : വിലക്കയറ്റം ഓണക്കാലത്ത് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ പൊതു വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെപ്റ്റംബർ 6 മുതൽ 14 വരെ ആലപ്പുഴ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറുവശം ഉള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടത്തുന്ന ഓണം ജില്ലാ ഫെയറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളം പല മേഖലയിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഈ നേട്ടത്തിന്റെ പ്രധാന ഭാഗം പൊതുവിപണിയിലെ ഇടപടിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യാതിഥിയായി. കിറ്റിന്റെ ആദ്യ വിൽപ്പനയും നടന്നു.
ഓണം ഫെയറിൽ സാധനങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാകും. വിവിധ കമ്പനികളുടെ ഇരുന്നൂറോളം ഉത്പ്പന്നങ്ങൾ ഓഫറുകളോടെയും ലഭ്യമാണ്. രാവിലെ 9.30 മുതൽ രാത്രി 8 മണി വരെ ആയിരിക്കും ഓണം ഫെയറിന്റെ പ്രവർത്തനസമയം.
ഫെയറിനോട് അനുബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. സബ്സിഡിയോടുകൂടിയാണ് സപ്ലൈകോ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.