വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണം :ബി എം എസ്

പാലാ: സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണമെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് എസ് ശ്രീനിവാസപിള്ള ആവശ്യപ്പെട്ടു.

വിശ്വകർമ്മജയന്തി തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിഎംഎസ് പാലാ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾക്കുള്ള പി.എഫ് പെൻഷൻ  കുറഞ്ഞത് ആയിരം രൂപയിൽ നിന്ന് 5000 രൂപയാക്കി ഉയർത്തുക,  ഇഎസ്ഐ പരിധി ഇരുപത്തിയൊന്നായിരം രൂപയിൽ നിന്നും 42,000 രൂപയാക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലാ വെള്ളാപ്പാട്ടു നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു . മേഖലാ വൈസ് പ്രസിഡണ്ട് വി. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ. ജി. ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എസ് ഹരികുമാർ , ബി.എം.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ജോസ് ജോർജ്ജ് , 

ബിഎംഎസ് മേഖല സെക്രട്ടറി ആർ ശങ്കരൻകുട്ടി നിലപ്പന,  അഡ്വ: സുമൻ സുന്ദർരാജ്, എം.ആർ.ബിനു, ശുഭ സുന്ദർരാജ്, എ.എൻ.ബാബു , പി.കെ.സാജു തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !