പാലാ: മുത്തോലി കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിന്തുടർന്നു പിടികൂടി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജീ മീനാഭവനും നാട്ടുകാരും ഇന്നലെ രാത്രി കോട്ടയത്തു നിന്നാണ് ഇവരെ പിടികൂടിയത്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വാഹനവും ജീവനക്കാരേയും കസ്റ്റഡിയിൽ എടുത്തു..തുടർന്ന് ഇന്ന് ഉച്ചയോട് കൂടി സംഭവ സ്ഥലത്ത് പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു പഞ്ചായത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടുമെന്ന് പാലാ മീഡിയ അക്കാദമിയിൽ വാർത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് കോട്ടയത്തു നിന്ന് എത്തിയവരെ രാത്രി പിടികൂടിയത്..
പഞ്ചായത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ 5 ലക്ഷം രൂപ നീക്കി വെക്കുമെന്നും പ്രസിഡന്റ് പറഞ്ഞു..
നിരവധി വിശ്വാസികൾ എത്തുന്ന കടപ്പാട്ടൂർ അമ്പലത്തിന്റെ അടുത്തായി ഇത്തരത്തിൽ കക്കൂസ് മാലിന്യം തള്ളിയത് പ്രതിഷേധാർഘമാണെന്നും കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നൽകുമെന്നും വാർഡ് മെമ്പർ സിജുവും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.