ആവശ്യമെങ്കിൽ സംഘടനയുടെ പേര് മാറ്റുമെന്ന് ആഷിഖ് അബു; വിമർശിച്ച് സന്ദീപ് വാര്യർ

കൊച്ചി: പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്സ് അസോസിയേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആഷിഖ് അബു വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യർ.

ആവശ്യമെങ്കിൽ സംഘടനയുടെ പേര് മാറ്റുമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് സന്ദീപ് വാര്യർ വിമർശിച്ചിരിക്കുന്നത്.

"ആവശ്യമെങ്കിൽ പേരുമാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന . പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധർ ദേശവിരുദ്ധർ തന്നെ."- എന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം. ആഷിഖ് അബുവിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

ആഷിഖ് അബുവിന്റെ പോസ്റ്റ്

സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാപ്രവർത്തകർ ചർച്ച ചെയ്യുകയുണ്ടായി. Progressive Malayalam filmmakers Association എന്നതാണ് ആശയം.

സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കും. നിർമാതാവ് മുതൽ പോസ്റ്റർ പതിപ്പിക്കുന്നവർ വരെ filmmakers ആണ് എന്നതാണ് കാഴ്ചപ്പാട്. 

സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണ സമിതിയിൽ പ്രാതിനിധ്യം ഉണ്ടാകും. സംഘടന നിലവിൽ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും.

അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ membership ക്യാമ്പയിൻ ആരംഭിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കും.

വാർത്തകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ, സംഘടനയുടെ ആലോചനാഘട്ടത്തിൽ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്. 

പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നത് കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. 

ഇതുവരെ രൂപീകരിക്കാത്ത സംഘടനയിൽ' 'ഭാരവാഹികൾ' എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്തു. ഈ ഘട്ടത്തിൽ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിലാണ് ഈ അറിയിപ്പ്.

താത്കാലിക കമ്മറ്റിക്ക് വേണ്ടി

ആഷിഖ് അബു, രാജീവ് രവി, കമൽ കെ എം. അജയൻ അടാട്ട്.

Progressive Malayalam Filmmakers Association

Kochi.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !