മാജി ലഡ്കി ബഹൻ യോജന പദ്ധതി പ്രവർത്തകരെ എം പി ആദരിച്ചു

വസായ് : മാജി ലഡ്കി ബഹൻ പദ്ധതിയിൽ നിരവധി പേരെ ഗുണഭോക്താക്കൾ ആക്കിയ പ്രവർത്തകരെ പാൽഘർ എം. പി ഡോ. ഹേമന്ദ് വിഷ്ണു സാവ്റ  ആദരിച്ചു.

പ്രകാശ് ജാദവ് , ശ്രീകുമാരി മോഹൻ , രഞ്‌ജന പാട്ടീൽ, വിനേഷ് സി നായർ എന്നിവരെ ആണ് ആദരിച്ചത്. ബി ജെ പി കേരള വിഭാഗം മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷൻ കെ ബി ഉത്തംകുമാർ അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ ബി ജെ പി ജില്ലാ അധ്യഷൻ മഹേന്ദ്ര പാട്ടീൽ ഉൾപ്പെടെ നിരവധി ബി ജെ പി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുളള ബി ജെ പി കാര്യാലയത്തിൽ വെച്ചാണ് ആദരിക്കൽ പരിപാടി നടന്നത്.

ജൂലായ് 11 മുതൽ ഈ കാര്യാലയത്തിൽ നടന്നു വരുന്ന പദ്ധതി ഗുണഭോക്താക്കളെ ചേർക്കുന്ന പരിപാടിയിൽ ഇതുവരെ ആയിരത്തോളം പേരെ ഗുണഭോക്കൾ ആക്കിയിട്ടുണ്ട്. ഇപ്പോഴും പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർത്ത് വരുന്നു.

21 വയസ് മുതൽ 65 വയസ് വരെ ഉള്ള വനിതകൾക്ക് മഹാരാഷ്ട്ര സർക്കാർ പ്രതിമാസം 1500 രൂപ വീതം നല്കുന്ന പദ്ധതിയാണ് മാജി ലഡ്കി ബഹൻ യോജന

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !