ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളികള്‍ക്കിടയില്‍ നിന്ന് നക്ഷത്രത്തിളക്കവുമായി റിറ്റി സൈഗോ മിസ് കേരള അയര്‍ലന്‍ഡ് പദവി നേടി. മലയാളി കുടിയേറ്റം 24 വര്‍ഷം പിന്നിടുന്ന വേളയില്‍ ആദ്യമായാണ് അയര്‍ലന്‍ഡില്‍ മലയാളി വനിതകള്‍ക്കായി സൗന്ദര്യ മത്സരം നടന്നത്.
പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നാല് റൗണ്ടുകളില്‍ സംഘടിപ്പിക്കപ്പെട്ട പ്രഥമ മിസ് കേരള അയര്‍ലന്‍ഡ് മത്സരത്തിലെ ഒന്നാം റൗണ്ടില്‍ 29 പേരാണ് പങ്കെടുത്തത്. രണ്ടാം റൗണ്ടില്‍ 15 പേരും മൂന്നാം റൗണ്ടില്‍ അഞ്ച് പേരും വിജയികളായി.
ഫൈനല്‍ റൗണ്ടില്‍ വിജയിച്ച റിറ്റി സൈഗോ 1001 യൂറോയും മെമന്റോയും ക്രൗണും നേടി. ഇതിനു പുറമെ രണ്ട് സബ് ടൈറ്റിലുകളും റിറ്റിക്ക് ലഭിച്ചു. ഡബ്ലിനിലെ ചര്‍ച്ച് ഓഫ് സൈന്റോളജി ആന്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടന്ന മിസ് കേരള അയര്‍ലന്‍ഡ് മത്സരത്തില്‍ അന്ന ബെന്‍, ലിന്റു റോണി, രാജീവ് പിള്ള എന്നിവരായിരുന്നു വിശിഷ്ടാതിഥികള്‍.
ബ്യൂട്ടി പേജന്റില്‍ പങ്കെടുക്കാനായത് മഹത്തായ ഒരു അനുഭവമാണെന്ന് റിറ്റി സൈഗോ പറഞ്ഞു. മിക്ക പാര്ട്ടിസിപ്പന്റസിന്റെയും ചിരകാല അഭിലാഷമായിരുന്നു ഇത്തരമൊരു മത്സരം. ഞാന്‍ ഇക്കാര്യം ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ബെസ്റ്റ് ഫ്രണ്ടായ മെര്ലിന് ആണ് മിസ് കേരള അയര്‍ലന്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് റിറ്റി വ്യക്തമാക്കി.
തിരുവല്ല ചാത്തങ്കരി കണിയാംപറമ്പില്‍ കുടുംബാംഗമായ റിറ്റിയും ഇരട്ട സഹോദരി റിയയും രണ്ട് വര്‍ഷം മുമ്പാണ് അയര്‍ലന്‍ഡില്‍ എത്തിയത്. റിയ സൈഗോ മിസ് കേരള അയര്‍ലന്‍ഡ് മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് വരെ എത്തി.
കര്‍ണാടകത്തിലെ മണിപ്പാലില്‍ നിന്നും നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ റിറ്റി ഡബ്ലിനിലെ ബീക്കണ്‍ ഹോസ്പിറ്റലിലും റിയ, മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലും നേഴ്സുമാരാണ്. മാതാവ് മീനയുടെ പാത പിന്തുടര്ന്നാണ് ഇരുവരും നഴ്സിംഗ് രംഗത്ത് എത്തിയത്. ഇളയ സഹോദരി ആന്‍ മേരി. അയര്‍ലന്‍ഡ് മലയാളികള്‍ക്കിടെയില്‍ ശ്രദ്ധേയരായ റീല്‍സ് താരങ്ങളാണ് റിറ്റിയും റിയയും.
മിസ് കേരള അയര്‍ലന്‍ഡ് പദവി നേടിയതോടെ കേരള ഫാഷന്‍ ലീഗ് യുകെയില്‍ സംഘടിപ്പിക്കുന്ന ഫാഷന്‍ ഷോയില്‍ റാമ്പ് വാക്കിനും റിറ്റിക്ക് ക്ഷണം ലഭിച്ചു. കൂടാതെ അയര്‍ലന്‍ഡിലെ മലയാളി സംഘടനകളുടെ ആഘോഷ പരിപാടികളിലെ സാന്നിധ്യമായി മാറി.
14 ന് ഡബ്ല്യുഎംസി കോര്‍ക്ക് സംഘടിപ്പിക്കുന്ന ഓണം പൊന്നോണം പരിപാടിയിലും റിറ്റിയാണ് താരം. അതേ സമയം അയർലണ്ടിൽ നടന്ന സൗന്ദര്യ മത്സരത്തിൽ മത്സരാർഥികളിൽ ചിലർ പിന്തള്ളപെട്ടതിന് പിന്നിൽ മുൻകൂട്ടി തയ്യാറാക്കിയ പ്ലാനും പദ്ധതിയുമെന്ന് മത്സരാർഥികളിൽ ചിലർക്കിടയിൽ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.