പട്ന: ബിഹാറിൽ 24 മണിക്കൂറിനിടെ 29 പേർ മുങ്ങി മരിച്ചു. ജിതിയ വ്രത പൂജകളുടെ മുന്നോടിയായുള്ള സ്നാന ചടങ്ങുകൾക്കിടെയാണ് അപകടങ്ങൾ. വ്യാപക മഴയിൽ നദികളും കുളങ്ങളും കരകവിഞ്ഞിട്ടും നദീതീരങ്ങളിലും കുളങ്ങളിലും സ്നാനത്തിനു വൻ തിരക്കായിരുന്നു.
മുംഗേറിൽ ഏഴ്, പൂർവി ചമ്പാരനിൽ ആറ്, ഭാഗൽപുരിൽ അഞ്ച്, ബിഹാർ ഷെരീഫിൽ മൂന്ന്, വൈശാലി, മധേപുര, പശ്ചിമ ചമ്പാരൻ എന്നിവിടങ്ങളിൽ രണ്ടു വീതം, ലഖിസരായിയിലും കതിഹാറിലും ഒന്നു വീതം എന്നിങ്ങനെയാണു മരണസംഖ്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.