ചിക്കാഗോ: യുഎസ് സന്ദർശനത്തിനിടെ സൈക്കിളോടിച്ച് പോകുന്ന തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്റെ വിഡിയോ വൈറലാകുന്നു.
ചിക്കാഗോ നഗരത്തിലൂടെ സൈക്കിൾ സവാരി നടത്തുന്ന വിഡിയോ ബുധനാഴ്ച രാവിലെയാണ് സ്റ്റാലിൻ എക്സിൽ പങ്കുവച്ചത്. ‘വൈകുന്നേരത്തെ ശാന്ത അന്തരീക്ഷം, പുതിയ സ്വപ്നങ്ങൾക്ക് കളമൊരുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാലിൻ തന്റെ സൈക്കിൾ സവാരി വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ഇതോടെ അനാരോഗ്യവാൻ എന്ന് വിമർശിച്ചവരുടെ വായടപ്പിക്കുകയാണ് സ്റ്റാലിൻ. 71 വയസുകാരനായ സ്റ്റാലിൻ വൈകാതെ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്നും പാർട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകൻ ഉദയനിധിക്ക് വിട്ടുനൽകുമെന്നുമായിരുന്നു വിമർശകരുടെ ആക്ഷേപം.
അനാരോഗ്യം സ്റ്റാലിനെ അലട്ടുന്നുവെന്നും ഇതിന് വേണ്ടിയാണ് യുഎസ് സന്ദർശനമെന്നുമുള്ള കിംവദന്തി ഒരു കൂട്ടർ പ്രചരിപ്പിച്ചിരുന്നു. ഇത്തരം കുപ്രചരണങ്ങളെല്ലാം ഒരൊറ്റ വിഡിയോയിലൂടെ തള്ളിക്കളയുകയാണ് എം.കെ സ്റ്റാലിൻ.
നേരത്തെ ചെന്നൈയിലെ വസതിയിലുള്ള ജിമ്മിൽ പരിശീലനം നടത്തുന്ന വിഡിയോയും സ്റ്റാലിൻ ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കൃത്യമായ വ്യായാമമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നായിരുന്നു സ്റ്റാലിൻ പറഞ്ഞിരുന്നത്.
താൻ രാവിലെ നേരത്തെ എഴുന്നേൽക്കാറുണ്ടെന്നും, നടക്കാൻ പോകാറുണ്ടെന്നും യോഗ തന്റെ ദിനചര്യയുടെ ഭാഗമാണെന്നും സ്റ്റാലിൻ മുൻപ് പറഞ്ഞിരുന്നു. ചിക്കാഗോയിലെ സൈക്കിൽ സവാരി വിഡിയോ പുറത്തുവന്നതോടെ സ്റ്റാലിന് അനാരോഗ്യം അലട്ടുന്നുവെന്ന വാദങ്ങൾക്ക് കുറച്ചു കാലത്തേക്കെങ്കിലും വിരാമമായേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.