ന്യൂഡൽഹി: ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഹരിയാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ വോട്ടെടുപ്പ് നടക്കുക. കോൺഗ്രസ് സ്ഥാനാർത്ഥിയായി വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഇന്ന് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നത്. വിനേഷ് ജുലാന സീറ്റിൽ മത്സരിക്കുമെന്നാണ് വിവരം.
ജനനായക് ജനതാ പാർട്ടിയുടെ അമർജീത് ധണ്ഡയാണ് അവിടത്തെ നിലവിലെ നിയമസഭാ അംഗം. ബജ്‌റംഗ് പുനിയയുടെ സീറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അന്താരാഷ്ട്ര കായിക കോടതിയിൽ തന്റെ അപ്പീൽ തള്ളിയതിന് ശേഷം പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിനേഷിന് ഗംഭീരസ്വീകരണമാണ് ലഭിച്ചത്.
ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഹരിയാന സോണിപ്പത്തിലുള്ള വീടുവരെ 110 കിലോമീറ്റർ ദൂരത്ത് പതിനായിരങ്ങളാണ് വിനേഷിന് സ്വീകരണമർപ്പിക്കാൻ കാത്തുനിന്നത്.
വിനേഷിന് ലഭിച്ച ഈ ജനപിന്തുണയാണ് അവരെ രാഷ്ട്രീയത്തിലിറക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
കോൺഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നൽകിയത്.
ബി.ജെ.പി.നേതൃത്വവും വിനേഷിന് വരവേല്പൊരുക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും ഹൂഡ അതിനെയൊക്കെ മറികടന്ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് വിനേഷിനെ സ്വീകരിച്ചു.
ബജ്റംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ള താരങ്ങളും ദീപേന്ദ്ര ഹൂഡയ്ക്കൊപ്പം അണിനിരന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.