ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ നടന്മാർക്കും സംവിധായകർക്കുമെതിരെ നിരവധി നടിമാരാണ് രംഗത്തെത്തിയത്.
പല ഭാഷകളിലുള്ള നടിമാരും ഹേമ കമ്മിറ്റി റിപ്പോർട്ട് മാതൃകാപരമാണെന്ന് കാട്ടി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ തമിഴ് സിനിമയിൽ സ്‌ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി രേഖാ നായർ. ഒരു തമിഴ് വാർത്താ ചാനലിനോടാണ് നടിയുടെ വെളിപ്പെടുത്തൽ.
അന്വേഷണം നടത്തിയാൽ പ്രമുഖരടക്കം 500പേരെങ്കിലും കുടുങ്ങുമെന്നും രേഖ പറഞ്ഞു. നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ മലയാളത്തിനെക്കാൾ തമിഴിലാണ്.
ഇതിനെതിരെ ശബ്‌ദമുയർത്താൻ എല്ലാവർക്കും ഭയമാണ്. മുമ്പ് താൻ ശ്രമിച്ചതോടെ അവസരങ്ങൾ നഷ്‌ടമായെന്നും രേഖാ നായർ വ്യക്തമാക്കി.
മലയാളിയായ രേഖ നിലവിൽ സിനിമാ രംഗത്ത് സജീവമല്ലെങ്കിലും നിരവധി ടിവി ഷോകളിൽ അവതാരകയായും സീരിയലുകളിലൂടെയും തമിഴ്‌നാട്ടിൽ ശ്രദ്ധിക്കപ്പെട്ട താരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.