തമിഴ് സിനിമാ നിര്‍മാതാവും നടനുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ നിര്‍മാതാവും നടനുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

തമിഴ് സിനിമാ രംഗത്തെ മുതിര്‍ന്ന നിര്‍മാതാക്കളിലൊരാളാണ് മോഹന്‍ നടരാജന്‍. വിജയ് നായകനായ കണ്ണുക്കുള്‍ നിലവ്, വിക്രം അഭിനയിച്ച ദൈവ തിരുമകള്‍, അജിത്തിന്റെ ആള്‍വാര്‍, സൂര്യയുടെ വേല്‍ തുടങ്ങിയ സിനിമകള്‍ മോഹന്‍ നിര്‍മ്മിച്ചതാണ്.

നിര്‍മാണം കൂടാതെ, നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നമ്മ അണ്ണാച്ചി, സക്കരൈതേവന്‍, കോട്ടൈ വാസല്‍, പുതല്‍വന്‍, അരമനൈ കാവലന്‍, മഹാനദി, പട്ടിയാല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

1986 ല്‍ പൂക്കളെ പറിക്കാതീര്‍ഗള്‍ എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് മോഹന്‍ നടരാജന്‍ സിനിമാ രംഗത്ത് പ്രവേശിക്കുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !