ഒക്ടോബർ 1 മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധം; ഒരു ലക്ഷത്തിനു മുകളിൽ പ്രതിഫലം വാങ്ങുന്നവർ കരാ‍ർ നൽകണം. കരാറിന് പുറത്ത് പ്രതിഫലം നൽകില്ല

കൊച്ചി: ഒക്ടോബർ 1 മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

ഇതുസംബന്ധിച്ച കത്ത് അമ്മയ്ക്കും ഫെഫ്ക്കയ്ക്കും അയച്ചു. ഒരു ലക്ഷത്തിനു മുകളിൽ പ്രതിഫലം വാങ്ങുന്നവർ കരാ‍ർ നൽകണം. കരാറിന് പുറത്ത് പ്രതിഫലം നൽകില്ല. 

കരാറിൽ ലൈംഗിക ചൂഷണത്തിനും ലഹരി ഉപയോഗത്തിനും എതിരായ വ്യവസ്ഥകൾ ഉണ്ടാകും. 

മുദ്ര പത്രത്തിൽ കരാർ ഒപ്പിടാത്തവർ അഭിനയിക്കുന്ന സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. 

കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നീക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !