കളിക്കുന്നതിനിടയിൽ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാൻ ഊർജിതശ്രമം; കുഴല്‍ക്കിണറിനുള്ളില്‍ കുട്ടിക്ക് ഓക്‌സിജന്‍ ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി

ജയ്‌പുർ: രാജസ്ഥാനിലെ ദൗസയിൽ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാൻ ഊർജിതശ്രമം.

സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 

കുഴല്‍ക്കിണറിനുള്ളില്‍ കുട്ടിക്ക് ഓക്‌സിജന്‍ ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നു പൊലീസ് അറിയിച്ചു.

‘‘കുഞ്ഞിനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കുട്ടിയുടെ ചലനങ്ങളും അവസ്ഥയും കുഴിയില്‍ ഇറക്കിയ ക്യാമറ വഴി നിരീക്ഷിക്കുന്നുണ്ട്. സ്ഥലത്ത് മെഡിക്കല്‍ സംഘം ഉൾപ്പെടെ എത്തി’’ – മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കുഴല്‍ക്കിണറില്‍ 35 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുഴിക്ക് സമാന്തരമായി മറ്റൊരു കുഴിയെടുക്കുന്ന ജോലിയാണു പുരോഗമിക്കുന്നത്. 

കുഴല്‍ക്കിണറില്‍നിന്ന് 15 അടി അകലെയാണ് കുഴിയെടുക്കുന്നത്. വീടിനു സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി തുറന്നുകിടന്ന കുഴല്‍ക്കിണറില്‍ വീണത്. ബുധനാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !