തെലങ്കാന: തെലങ്കാനയിൽ അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജീവൻ നഷ്ടപ്പെട്ടത് 29 പേർക്ക്.
ആഗസ്റ്റ് 31നും സെപ്റ്റംബർ 3നും ഇടയിൽ രേഖപ്പെടുത്തിയ മഴയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 33 ജില്ലകളിൽ 29 എണ്ണം പ്രളയബാധിതമായി പ്രഖ്യാപിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തി കുമാരി അറിയിച്ചു.
പ്രളയബാധിത ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മൂന്ന് കോടി രൂപ വീതം അനുവദിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് സമർപ്പിക്കാൻ ജില്ലാ കലക്ടർമാക്ക് നിർദേശം നൽകിയിട്ടുണ്ട്.
മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുമെന്നും ജീവൻ നഷ്ടപ്പെട്ട 29 പേരുടെ വിവരങ്ങൾ അയക്കാൻ ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.