യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച്, ലൈംഗികാതിക്രമത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വിഷം അകത്തുചെന്ന നിലയിൽ

പാലക്കാട്: എലപ്പുള്ളി കൊട്ടിൽപ്പാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിനെ വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തി.

എലപ്പുള്ളി കോഴിപ്പാറ കള്ളിയലംപാറ വീട്ടിൽ സൈമണെയാണ് (35) വിഷം അകത്തുചെന്ന നിലയിൽ കൊട്ടിൽപ്പാറ ഭാഗത്ത് കണ്ടെത്തിയത്. യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 8.30 നാണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. യുവാവ് അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട യുവാവ് പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയശേഷമാണ് വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.45-ഓടെ കസബ പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ബുധനാഴ്ച രാവിലെ 10.50 -ഓടെ എലപ്പുള്ളി കൊട്ടിൽപ്പാറയിൽ പുല്ലരിയുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !