ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം പാകം ചെയ്തു;ക്ഷേത്ര പരിസരത്ത് നിന്ന് സ്ഥിരമായി മാംസഭക്ഷണത്തിന്റെ ഗന്ധമുണ്ടാകാറുണ്ടെന്ന് ഭക്തർ

തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം പാകം ചെയ്ത് ഇതരസംസ്ഥാന തൊഴിലാളികൾ. ​ഗുരുവായൂർ ദേവസ്വം വക പാഞ്ചജന്യം അനക്സിലെ കരാർ തൊഴിലാളികളാണ് ചിക്കൻ കറി വെച്ചത്.

മാംസഭക്ഷണത്തിന്റെ ​ഗന്ധം പരന്നതോടെ ഭക്തർ നേരിട്ടെത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.ക്ഷേത്ര പരിസരത്ത് നിന്ന് സ്ഥിരമായി മാംസഭക്ഷണത്തിന്റെ ഗന്ധമുണ്ടാകാറുണ്ടെന്ന് ഭക്തർ പറയുന്നു. സംഭവം നേരത്തെ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടും വേണ്ടത്ര​ ​ഗൗരവത്തിൽ എടുത്തില്ലെന്നും പരാതിയുണ്ട്.

ക്ഷേത്രവുമായി ബന്ധപ്പെട്ട ചിട്ടകൾ തൊഴിലാളികളെ അറിയിക്കുന്നതിൽ കരാറുകാരന് വീഴ്ചയുണ്ടായുണ്ടായതായി ബിജെപി ​ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനീഷ് മഞ്ചറത്ത് പറഞ്ഞു. ക്ഷേത്രത്തിന് തൊട്ടടുത്താണ് സംഭവം നടന്നത്. 

മുമ്പ് ഇവിടെ മാംസഭക്ഷണം പാടില്ലെന്ന ബോർഡ് ഉണ്ടായിരുന്നു. മാംസഭക്ഷണ വിൽപ്പന പോലും നിരോധിച്ച മേഖലയിലാണ് പാചകം ചെയ്ത് കഴിച്ചത്. ഭക്തർ ഇക്കാര്യം ദേവസ്വത്തിലെ ഉന്നത ഉദ്യോ​ഗസ്ഥരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നം അനീഷ് മഞ്ചറത്ത് ചൂണ്ടിക്കാട്ടി .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !