ലഖ്നൗ (ഉത്തര്‍പ്രദേശ്): ആഗ്ര-വാരാണസി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതിനിടെ റെയില്‍വേ ട്രാക്കിലേക്ക് വീണ് ബിജെപി ഇറ്റാവ എംഎല്‍എ സരിത ബഹദുരിയ.
വൈകീട്ട് ആറ് മണിക്ക് ട്രെയിനെത്തിയപ്പോള്‍ തിരക്കേറിയ പ്ലാറ്റ്ഫോമിലുണ്ടായ തിക്കുംതിരക്കിനുമിടെയാണ് തീവണ്ടിക്ക് പച്ചക്കൊടി കാട്ടിയ എംഎല്‍എ ട്രാക്കിലേക്ക് വീണത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആഗ്രയില്‍ നിന്ന് കേന്ദ്ര മന്ത്രി രണ്‍വീത് സിങ് ബിട്ടു ഫ്ളാഗ് ഓഫ് ചെയ്ത ട്രെയിനിന് മുന്നിലേക്കാണ് സരിത വീണത്.
തുടര്‍ന്ന് എംഎല്‍എയെ ഡോക്ടറെ കാണിച്ചതായും പ്രാഥമിക പരിശോധനയില്‍ കാര്യമായ പരിക്കുകളില്ലെന്നും ബിജെപി നേതൃത്വം അറിയിച്ചു. ഉദ്ഘാടന ഓട്ടത്തിനിടെ ട്രെയിന്‍ തുന്ദ്ല സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം.
സമാജ് വാദി പാര്‍ട്ടി എംപി ജിതേന്ദ്ര ദൗവാരെ, മുന്‍ ബിജെപി എംപി രാം ശങ്കര്‍, നിലവിലെ എംഎല്‍എ സരിതാ ബഹദുരിയ എന്നിവരുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ഫ്ളാഗ് ഓഫില്‍ പങ്കെടുക്കാന്‍ പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ട്രെയിന്‍ പുറപ്പെടാനായി ഹോണ്‍ മുഴക്കിയതോടെ തിക്കുംതിരക്കും വര്‍ധിച്ചു. തുടര്‍ന്നുണ്ടായ ബഹളത്തിനിടെ നേതാക്കള്‍ കൊടി വീശീ കാണിക്കുമ്പോള്‍ എംഎല്‍എ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ഈ സമയം ട്രെയിന്‍ നേരിയ നിലയില്‍ നീങ്ങി തുടങ്ങിയിരുന്നു. ഉടന്‍ തന്നെയുണ്ടായ ഇടപെടലില്‍ ട്രെയിന്‍ നിര്‍ത്തിയത് വലിയ അപകടം ഒഴിവാക്കി. ഉടന്‍ തന്നെ എംഎല്‍എയെ ആശുപത്രിയിലെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.