കോട്ടയം: കോട്ടയം എസ്എംഇ കോളേജിൽ നിന്നും ഇന്നലെ കാണാതായ വിദ്യാത്ഥിയുടെ മൃതദേഹം കുടമാളൂർ പാലത്തിന് സമീപം മീനച്ചിൽ പുഴയിൽ നിന്നും കണ്ടെടുത്തു.
എസ്എംഇ കോളേജിലെ ഒന്നാം വർഷ എംഎൽടി വിദ്യാർത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്.
പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അജാസ് ഖാൻ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.