രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പം'; ഭൂമിക്ക് അടുത്ത് വമ്പന്‍ ഛിന്നഗ്രഹം എത്തും, ആകാംക്ഷയോടെ ശാസ്ത്രലോകം,,

ന്യൂഡല്‍ഹി: ഈ മാസം ഭൂമിക്ക് അടുത്ത് വമ്പന്‍ ഛിന്നഗ്രഹം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15 ന് ഭൂമിക്കടുത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ 2024 എന്ന പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 720 അടി വീതിയുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 620,000 മൈല്‍ അടുത്ത് കൂടിയാണ് ഇത് കടന്ന് പോകുക. ഈ ദൂരം വളരെ വലുതാണെന്ന് തോന്നുമെങ്കിലും, ജ്യോതിശാസ്ത്രപരമായി ഇത് വളരെ അടുത്താണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ ഛിന്നഗ്രഹം ഭൂമിക്ക് നിലവില്‍ ഭീഷണി ഉയര്‍ത്തുന്നില്ല. ഓരോ 10 വര്‍ഷത്തിലും ശരാശരി ഒരു തവണയാണ് ഇത് സംഭവിക്കുന്നതെന്ന് വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് പറഞ്ഞു.

വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് ദൃശ്യമാകുന്ന ഈ ഛിന്നഗ്രഹം നക്ഷത്ര നിരീക്ഷകര്‍ക്കും ജ്യോതിശാസ്ത്രജ്ഞര്‍ക്കും അപൂര്‍വവും മനോഹരവുമായ കാഴ്ച നല്‍കും. സെപ്റ്റംബര്‍ 15-ന് ഉച്ചയ്ക്ക് 2:30-ന് മുതല്‍ ഇത് ദൃശ്യമാകും. 

വെര്‍ച്വല്‍ ടെലിസ്‌കോപ്പ് ലൈവില്‍ കാണാം. തെളിഞ്ഞ ആകാശത്തില്‍, ദൂരദര്‍ശിനികളുടെയോ പവര്‍ ബൈനോക്കുലറുകളുടെയോ സഹായത്തോടെയും ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനാകും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !