കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് എല്ലാതരത്തിലുമുള്ള സുരക്ഷ ഒരുക്കണമായിരുന്നുവെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്.
ശബരിമലയില്‍ കയറാന്‍ ശ്രമിച്ച പെണ്ണുങ്ങള്‍ക്കെതിരെ കേസെടുത്തത് സമൂഹത്തിന്റെ അപചയമാണ് കാണിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.‘ശബരിമല വിഷയത്തില്‍ നിയമം പാസാക്കപ്പെട്ടാലും ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തന്നെയാണ് കാത്തിരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്. ഈ സ്ത്രീ സമൂഹത്തെ കൂടി നമ്മള് പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടേ ഇത് നടക്കുകയുള്ളൂ. അതിനകത്ത് ചെയ്യേണ്ടിരുന്ന ഒരു കാര്യം, കയറാന്‍ തയ്യാറായ പെണ്ണുങ്ങള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതായിരുന്നു’, ജോളി ചൂണ്ടിക്കാട്ടി.
സുരക്ഷ ഒരുക്കുന്നതിനു പകരം നിര്‍ഭാഗ്യവശാല്‍ കയറാന്‍ പോയ പെണ്ണുങ്ങള്‍ക്ക് കേസുകളാണ് ഉണ്ടായത്. കാരണം അത്രയ്ക്കും അപചയത്തില്‍ ആയിക്കഴിഞ്ഞു. വിശ്വാസം എന്നു പറയുന്നത് ഇന്ന് രാഷ്ട്രീയമാണ്. അതുകൊണ്ട് അതിനകത്തു രാഷ്ട്രീയ താല്പര്യങ്ങളുണ്ട്.
നമുക്ക് തുല്യത കൊണ്ടുവരാനും, സ്ത്രീകളുടെ ശരീരത്തിന് അശുദ്ധി ഇല്ല എന്ന് പറയാനുമുള്ള പരിപാടിയല്ല ഇത്. സിപിഎം ഗവണ്മെന്റ് ആയതുകൊണ്ട് മാത്രമാണ് ഇതിനെ അവര്‍ എതിര്‍ത്തത്’, ജോളി ചിറയത്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.