കർണാടക ചലച്ചിത്ര മേഖലയിൽ ഉയർന്നുവന്ന സമാന ആരോപണങ്ങൾ സർക്കാർ കമ്മിറ്റിയെവച്ച് അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് താരങ്ങളുടെ ഭീമ ഹർജി

കർണാടക ചലച്ചിത്ര മേഖലയിൽ ഉയർന്നുവന്ന സമാന ആരോപണങ്ങൾ സർക്കാർ കമ്മിറ്റിയെവച്ച് അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് താരങ്ങളുടെ ഭീമ ഹർജി

ബെംഗളൂരു: ഹേമ കമ്മിറ്റി റിപ്പോർട്ടിനും മലയാള സിനിമാ മേഖലയിൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾക്കും പിന്നാലെ, കർണാടകയിലും താരങ്ങളുടെ ഭീമ ഹർജി.

സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട പരാതിയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കൈമാറിയത്.

കർണാടക ചലച്ചിത്ര മേഖലയിൽ ഉയർന്നുവന്ന സമാന ആരോപണങ്ങൾ സർക്കാർ കമ്മിറ്റിയെവച്ച് അന്വേഷിക്കണമെന്ന് ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പരാതി നൽകിയവരിൽ സിനിമാ താരങ്ങളും സംവിധായകരും എഴുത്തുകാരുമുണ്ട്. കേരള സർക്കാർ നിയോഗിച്ച ഹേമാ കമ്മിറ്റിക്ക് സമാനമായി സാൻഡൽവുഡിലെ പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ആവശ്യം.

സുപ്രീംകോടതയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ വേണം കമ്മിറ്റി അന്വേഷണം നടത്തേണ്ടതെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

“ലൈംഗികമായി അതിക്രമം നേരിടുന്നവരിൽ പലരും ‘മീ ടൂ’ ക്യാംപെയ്ന്റെ സമയത്ത് ഇക്കാര്യം തുറന്നുപറയാൻ ശ്രമിച്ചിരുന്നു. സർക്കാർ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കണം.” നടൻ കിഷോർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network