തിരുവനന്തപുരം: എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയതിനുകാരണം വിശദീകരിച്ച് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ് നൽകി. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തിയ വിവാദ പ്രസ്താവനകളാണ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കാരണമായി ഇതിൽ പറഞ്ഞിട്ടുള്ളത്.
ഇ.പി. ജയരാജന്റെ തട്ടകമായ കണ്ണൂരിൽ പാർട്ടി സമ്മേളനങ്ങളിൽ ഇതു സംബന്ധിച്ച് വിമർശനമുയരുന്നുണ്ട്. ഇതിലടക്കം കൃത്യമായ വിശദീകരണം നൽകാനാണ് പ്രത്യേകം കുറിപ്പ് ജില്ലാകമ്മിറ്റിക്ക് നൽകിയതെന്നാണ് ലഭിച്ച വിവരം.
ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുന്നത് ഓഗസ്റ്റ് അവസാനംചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് റിപ്പോർട്ട് ചെയ്തത്.ഇ.പി. ജയരാജനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൃത്യമായ വിശദീകരണം നേതൃത്വം നൽകിയിരുന്നില്ല. ഇതിനുപിന്നാലെയാണ് കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പ്രത്യേകമായ വിശദീകരണക്കുറിപ്പ് നൽകിയത്.
സംസ്ഥാനസെക്രട്ടറിയുടെ കുറിപ്പ് അടിസ്ഥാനമാക്കി കണ്ണൂരിലെ ലോക്കൽ കമ്മിറ്റിവരെയുള്ള പാർട്ടിഘടകങ്ങൾക്ക് ഇ.പി. ജയരാജനെ മാറ്റിയത് സംബന്ധിച്ച് വിശദീകരിക്കുന്ന പ്രത്യേക സർക്കുലർ ജില്ലാസെക്രട്ടറി ഇറക്കിയിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന ചില പ്രതികരണങ്ങൾ സഖാവിൽനിന്ന് ഉയർന്നുവന്നു. അക്കാര്യത്തിൽ വന്ന പോരായ്മ അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു മാറ്റത്തിന് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.