മുംബൈ ന​ഗരത്തിൽ റെഡ് അലര്‍ട്ട്; കനത്ത മഴ തുടരുന്നു

മുംബൈ ന​ഗരത്തിൽ റെഡ് അലര്‍ട്ട്; കനത്ത മഴ തുടരുന്നു

പുണെ: മുംബൈ ന​ഗരത്തിൽ കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്, റെയിൽ ​ഗതാ​ഗതം പ്രതിസന്ധിയിലായി.

കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അന്ധേരിയില്‍ ഓടയില്‍ വീണ് ഒരു സ്ത്രീ മരിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാഴാഴ്ചത്തെ പുണെ സന്ദര്‍ശനം റദ്ദാക്കി.

വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുര്‍ല-താനെ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കുകളില്‍ വലിയ തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുംബൈയിലെ മുളുണ്ടിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. 

മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. താനെയിലെ മുമ്പ്ര ബൈപാസ് റോഡില്‍ മണ്ണിടിച്ചിലുമുണ്ടായി. മുബൈ നഗരത്തില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ഉച്ചമുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതവും ദുസ്സഹമായി. പുണെയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പുണെ നഗരത്തിലെയും പിംപ്രി ചിഞ്ച്‌വാഡിലെയും എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !