രണ്ടര മാസത്തിനു ശേഷം അർജുൻ വീട്ടിലേക്ക് മടങ്ങിയെത്തുന്നു; മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു

ഷിരൂർ (കർണാടക):രണ്ടര മാസത്തിനു ശേഷം അർജുൻ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്, കാത്തുകാത്തിരുന്ന് കണ്ണീർവറ്റിയ കുടുംബാംഗങ്ങൾക്കരികിലേക്ക്. 

കോഴിക്കോട് കണ്ണാടിക്കലിലെ വീട് അതിനായി ഒരുങ്ങുകയാണ്. നാളെ രാവിലെ വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത അർജുന്റെ മൃതദേഹം ഡി.എൻ.എ. പരിശോധനാ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ണാടിക്കൽ ബസാറിൽ എത്തിച്ചേരും. അവിടെനിന്ന് വിലാപയാത്രയായി മൃതദേഹം അർജുന്റെ വീട്ടിലെത്തിക്കും. പൂളാടിക്കുന്നിൽനിന്ന് ലോറി ഡ്രൈവർമാർ ആംബുലൻസിനെ അനുഗമിക്കും. വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടു വളപ്പിൽ മൃതദേഹം സംസ്കരിക്കും.

അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ സഹായധനമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ അർജുന്റെ അമ്മയ്ക്ക് സഹായധനം കൈമാറും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !