ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നടന് സെയ്ഫ് അലി ഖാന്.ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എങ്ങനെയുള്ള രാഷ്ട്രീയക്കാരെയാണ് ഇഷ്ടമെന്ന എന്ന ചോദ്യത്തിന് തനിക്ക് ധൈര്യമുള്ള സത്യസന്ധരായ രാഷ്ട്രീയക്കാരെയാണ് ഇഷ്ടമെന്നായിരുന്നു സെയ്ഫിന്റെ മറുപടി.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവരില്‍നിന്ന് ധീരനായ, ഇന്ത്യയെ ഭാവിയിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ളയാളെ തിരിഞ്ഞെടുക്കാന്‍ അവതാരകന് ആവശ്യപ്പെട്ടു. ഇതോടെയാണ് രാഹുലിന്റെ പേര് സെയ്ഫ് പറഞ്ഞത്.
അവര്‍ എല്ലാവരും ധീരന്മാരായ രാഷ്ട്രീയക്കാരാണെന്നാണ് താന്‍ കരുതുന്നതെന്ന് സെയ്ഫ് പറഞ്ഞു. രാഹുല്‍ ഗാന്ധി ചെയ്ത കാര്യങ്ങള്‍ ഏറെ സ്വാധീനം ചെലുത്തുന്നതാണ്.
അദ്ദേഹം ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളെ ആളുകള്‍ അവമതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, വളരെ രസകരമായ രീതിയില്‍ കഠിനമായി പരിശ്രമിച്ച് അദ്ദേഹം അത് മാറ്റിയെടുത്തു, സെയ്ഫ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.