അട്ടപ്പാടി: ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എയര്‍ ഫൈബര്‍ സാങ്കേതിക വിദ്യയില്‍ അതിവേഗ 5ജി സേവനങ്ങള്‍ ഒരുങ്ങുന്നു.
ആദ്യഘട്ടത്തില്‍ പാലക്കാട് അട്ടപ്പാടിയിലടക്കം 5 ഗ്രാമങ്ങളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്.
ബുധനാഴ്ച്ച(11.09.24) 11.30 ന് പട്ടിക വിഭാഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്യും.
5 കേന്ദ്രങ്ങളിലെയും സാമൂഹൃ പഠനമുറികളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കി ഓണ്‍ലൈനായാണ് ഉദ്ഘാടനം.
അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ട മേട്, ചിറ്റൂര്‍, വയനാട് പുല്‍പ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹൃ പഠനമുറികളിലും അംഗന്‍വാടികളിലുമാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
പട്ടികവര്‍ഗ വികസന വകുപ്പും റിലയന്‍സ് ജിയോയുമായി സഹകരിച്ചാണ് 5ജി എയര്‍ ഫൈബര്‍ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളില്‍ ആദ്യമായി ലഭ്യമാക്കുന്നത്.
കേബിളുകളുടെ സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ കാലാവസ്ഥ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ സാധിക്കും.
തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിദ്യാഭ്യാസ- ആരോഗ്യ ക്ലാസുകള്‍, തൊഴില്‍ പരിശീലനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതുവഴി നടത്താനാകും.
ഉദ്ഘാടന യോഗത്തില്‍ പട്ടികവര്‍ഗ ഡയറക്ടര്‍ ഡോ. രേണുരാജ്, ജിയോ കേരള മേധാവി കെ.സി. നരേന്ദ്രന് തുടങ്ങിയവര്‍ സംസാരിക്കും.
സേവനം തുടക്കത്തില്‍ ലഭ്യമാക്കുന്ന 5 കേന്ദ്രങ്ങളിലും വിവിധ ജനപ്രതിനിധികളും ഗ്രാമസഭ തലവന്മാരും പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.