തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവിൽപനയിൽ ഇക്കുറി ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ വർഷത്തെക്കാൾ 14 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്പന കുറഞ്ഞുവെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
ഉത്രാടദിനം വരെ ഒൻപതു ദിവസം 701 കോടി രൂപയുടെ മദ്യ വില്പന ഇത്തവണ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ കഴിഞ്ഞ തവണ ഈ സമയം ഇത് 715 കോടി രൂപയായിരുന്നു. അതേസമം ഉത്രാടം ദിനത്തില്‍ മാത്രമാണ് മദ്യവില്പന കൂടിയിരിക്കുന്നത്.
നാല് കോടി രൂപയുടെ വര്‍ധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യ വില്പനയാണ് ഉത്രാടം ദിനത്തിൽ മാത്രം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.