രാജ്യസഭ എംപി എന്ന നിലയിലുള്ള യച്ചൂരിയുടെ പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയത്; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:  വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ അവസാനം വരെ അടിയുറച്ച് ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

രാജ്യസഭ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്. സിപിഎം ജനറല്‍ സെക്രട്ടറിയായി 9 വര്‍ഷം ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവായിരുന്നു യെച്ചൂരി.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി തവണ കേരളം സന്ദര്‍ശിച്ച യെച്ചൂരിക്ക് സംസ്ഥാനത്ത് വലിയ സൗഹൃദ നിര തന്നെയുണ്ട്. സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ.സുരേന്ദ്രന്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !