കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70)നെയാണ് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്.
വേണുഗോപാലന്റെ തന്നെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീടിന്റെ മുറ്റത്തേ കിണറിനുള്ളിലാണ് ഇദ്ദേഹത്തെ വീണതായി നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനോടുവിൽ ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ ശോഭ, മകൻ പ്രേംശങ്കർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.