വെള്ളൂർ : കേരളത്തിലെ ഉപമുഖ്യമന്ത്രിയുടെ റോളിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റിയംഗം ബി.രാധാകൃഷ്ണ മേനോൻ അഭിപ്രായപ്പെട്ടു.
ബി ജെ പി വെള്ളൂർ ഏരിയാ കമ്മറ്റി പഞ്ചായത്തോഫീസ് പടിക്കൽ സംഘടിപ്പിച്ച രാപകൽ സമരത്തിൻ്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് രാഷ്ട്രീയ അജണ്ട നിശ്ചയിക്കുവാൻ ശ്രമിക്കുമ്പോൾ അതിന് ഒത്താശ ചെയ്യാൻ ഒരു പറ്റം മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാ പ്രസിഡൻ്റ് ഷിബു കുട്ടൻ ഇറുമ്പയം അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. എസ്. ജയസൂര്യൻ, ബിജെ പി എറണാകുളം മേഖല പ്രസിഡണ്ട് എൻ. ഹരി ,
പി.ജി. ബിജുകുമാർ 'പി.സി. ബിനേഷ് കുമാർ , പി.ഡി. സുനിൽ ബാബു , ജെ ആർ. ഗോപാലകൃഷണൻ , വി.ജി. നന്ദകുമാർ, സി. എസ്. പ്രദീപ്, വി.എസ്. കെവിൻ, സുനിൽ പടിഞ്ഞാറെ മൈലാടി,
സുബിൻ. കെ. മോഹൻ, അനീഷ് വെള്ളകാട്ട്, മണിക്കുടൻ കിഴക്കേ പൊതി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.