കൊല്ലം: ഓണം പ്രമാണിച്ച് വിൽപ്പന നടത്താനായി കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ഇരവിപുരം പുത്തൻനട നഗർ-197, റെജിഭവനത്തിൽ റെജി (45), എറണാകുളം വൈപ്പിൻ പെരുമ്പള്ളിയിൽ ആര്യ (26) എന്നിവരെ വെള്ളയിട്ടമ്പലത്തുനിന്നാണ് പോലീസിന്റെ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്‌സ്) സംഘം തിങ്കളാഴ്ച രാത്രി പത്തുമണിയോടെ അറസ്റ്റ് ചെയ്തത്.താത്കാലിക രജിസ്ട്രേഷൻ നമ്പർപ്ലേറ്റ് വച്ച പുതിയ കാറിൽ എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് വരുകയായിരുന്നു ഇരുവരും. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന എം.ഡി.എം.എ. കവറിലാക്കി കാറിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കൊല്ലം സ്വദേശികൾ ഉൾപ്പെട്ട എം.ഡി.എം.എ. കടത്തിനെപ്പറ്റി പോലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം നിരീക്ഷണം ശക്തമാക്കിയിരുന്നു.
റെജി മറ്റ് കേസുകളിലും പ്രതിയാണ്. സംഘത്തിലുള്ള കൊല്ലത്തെ അംഗങ്ങൾക്ക് പതിവായി ഇവർ എം.ഡി.എം.എ. വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഡാൻസാഫ് സംഘത്തിലെ എസ്.ഐ.മാരായ കണ്ണൻ, ബൈജു ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.