പ്രതിസന്ധി രൂക്ഷം: കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു: രാജ്യത്ത് രണ്ടാം സ്ഥാനം,

ന്യൂഡല്‍ഹി: കേരളത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന. 2022-23 ല്‍ എഴു ശതമാനമായിരുന്ന നിരക്ക് 2023-24 ല്‍ 7.2 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

2017 മുതല്‍ 2022 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ നിരക്ക് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവ(8.5%)കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണ്. 15 മുതല്‍ 29 വയസ് വരെയുള്ളവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനവും കേരളമാണ്(29.9%).

രാജ്യത്ത് 2023-24-ലും 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി തുടരുന്നു. കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ്. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്- 3.5 ശതമാനം, കര്‍ണാടക- 2.7, ആന്ധ്രപ്രദേശ്- 4.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

 കേരളം കഴിഞ്ഞാല്‍ തൊഴിലില്ലായ്മയില്‍ നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നി സംസ്ഥാനമാണ് തൊഴിലില്ലായ്മയില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.

രാജ്യത്ത് സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലില്ലായ്മ നിരക്ക് മുന്‍ വര്‍ഷത്തെക്കാള്‍ ഉയര്‍ന്നതായാണ് സര്‍വേ ഫലങ്ങള്‍. രാജ്യത്ത് 15-നും 29-നും ഇടയില്‍ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തില്‍ നിന്നും 10.2 ശതമാനത്തിലേക്ക് ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !