റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ സുരക്ഷാ സൈന്യം ഒന്‍പത് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ഓട്ടോ മാറ്റിക് ആയുധങ്ങള്‍ ഉള്‍പ്പടെ സുരക്ഷാസേന കണ്ടെടുത്തു.
ദന്തേവാഡ- ബീജാപ്പൂര്‍ അതിര്‍ത്തിയില്‍ രാവിലെ പത്തരയോടെയാണ് സുരക്ഷാസേനയും മാവേയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടയാത്. നക്സല്‍ വിരുദ്ധ ദൗത്യത്തിനിടെയായിരുന്നു ഏറ്റുമുട്ടല്‍.പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിനിടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.