ചെന്നൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി, ഷിന്ദേ വിഭാഗം ശിവസേന നേതാക്കള്‍ മുഴക്കിയ ഭീഷണികള്‍ തന്നെ ഞെട്ടിച്ചുവെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ.നേതാവുമായ എം.കെ. സ്റ്റാലിൻ.
രാഹുലിന്റെ വ്യക്തിപ്രഭാവവും വളരുന്ന ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അതാണ് ഇത്തരം നികൃഷ്ടമായ ഭീഷണികളിലേക്ക് അവരെ നയിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.മുത്തശ്ശിയുടെ (ഇന്ദിരാ ഗാന്ധി) അതേ വിധിയാണ് രാഹുല്‍ ഗാന്ധിയേയും കാത്തിരിക്കുന്നതെന്ന ഒരു ബി.ജെ.പി. നേതാവിന്റെ ഭീഷണിയും അദ്ദേഹത്തിന്റെ നാവ് മുറിക്കുന്നവർക്ക് ഷിന്ദേ സേനാ എം.എല്‍.എ. പാരിതോഷികം പ്രഖ്യാപിച്ചതും എന്നെ ഞെട്ടിച്ചു.
എന്റെ സഹോദരനായ രാഹുലിന്റെ വ്യക്തിപ്രഭാവവും വർധിച്ചുവരുന്ന ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്. അതാണ് ഇത്തരം ഹീനമായ ഭീഷണികളിലേക്ക് നയിക്കുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവിന് സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്രസർക്കാർ അതിവേഗം സ്വീകരിക്കുകയും നമ്മുടെ ജനാധിപത്യത്തില്‍ ഭീഷണിക്കും അക്രമത്തിനും സ്ഥാനമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം', എം.കെ. സ്റ്റാലിൻ എക്സില്‍ കുറിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരായ എൻ.ഡി.എ. നേതാക്കളുടെ പരാമർശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. രാഹുലിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യംവെച്ചുള്ളതാണ് പരാമർശങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ എ.ഐ.സി.സി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയത്. ബി.ജെ.പി. നേതാക്കളായ തർവീന്ദർ സിങ് മാർവ, രവ്നീത് സിങ് ബിട്ടു, രഗുരാജ് സിങ്, ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ് എന്നിവരുടെ പ്രസ്താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
തർവീന്ദർ സിങ് മാർവ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശിവസേന (ഏക്നാഥ് ഷിന്ദേ വിഭാഗം) എം.എല്‍.എ ഗെയ്ക്വാദ് രാഹുലിന്റെ നാവ് അരിയുന്നവർക്ക് 11 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാഹുല്‍ ഗാന്ധി ഭീകരനാണെന്ന് ആക്ഷേപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.