ചെന്നൈ: തമിഴ്നാട് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ സീസിങ് രാജ ചെന്നൈയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
അഞ്ച് കൊലപാതകം അടക്കം 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സീസിങ് രാജ.ഇന്നലെ ആന്ധ്രാപ്രദേശിലെ കടപ്പയില്‍ വെച്ച് അറസ്റ്റ് ചെയ്ത സീസിങ് രാജയെ പൊലീസ് വാനിലാണ് ചെന്നൈയിലെത്തിച്ചത്. സീസിങ് രാജയെ ഒളിപ്പിച്ച ആയുധങ്ങള്‍ കാണിക്കാന്‍ ചെന്നൈയിലെ നീലങ്കരൈയില്‍ എത്തിച്ചിരുന്നു.
അവിടെ എത്തിയപ്പോള്‍ പ്രതി തോക്ക് ഉപയോഗിച്ച് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വയറ്റിലും നെഞ്ചിലും വെടിയേറ്റ പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സീസിങ് രാജയ്ക്കെതിരെ 33 കേസുകള്‍ നിലവിലുണ്ടെന്നും അഞ്ച് തവണ ഗുണ്ടാ ആക്ട് പ്രകാരമുള്ള കേസുകള്‍ നേരിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ജൂണ്‍ അഞ്ചിനാണ് ചെന്നൈ പെരമ്പൂരിലെ വസതിക്ക് സമീപത്തുവെച്ച് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ. ആംസ്ട്രോങ്ങിനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൃത്യം നടത്തിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.