ഇപ്പോഴത്തെ സിനിമകളില്‍ വണ്‍ മാൻ ഷോ കളികൾ നടക്കുന്നു: "എന്നെ മാറ്റിനിര്‍ത്തിയത് മമ്മൂട്ടിയും മോഹൻലാലുമല്ല": മനസുതുറന്ന് റഹ്മാൻ,

ചെന്നൈ: മലയാള സിനിമയില്‍ നിന്ന് മാറി നിന്നതിനെതിരെ ഉയർന്ന വിമർശനങ്ങളില്‍ പ്രതികരിച്ച്‌ നടൻ റഹ്മാൻ.

തനിക്ക് തമിഴ് സിനിമകളില്‍ നിന്നാണ് കൂടുതല്‍ ഓഫറുകള്‍ വന്നിരുന്നതെന്നും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ തന്നെ തേടിയെത്തിയെന്നും റഹ്മാൻ പറഞ്ഞു.

റഹ്മാൻ, സൈജു കുറുപ്പ്, ടിനി ടോം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റഹ്മാൻ.

"മലയാള സിനിമയില്‍ നിന്നും ആരും എന്നെ മാറ്റി നിർത്തിയിട്ടില്ല. തമിഴില്‍ ഒരുപാട് നല്ല അവസരങ്ങള്‍ വന്നിരുന്നു. അതുകൊണ്ട് പോയി. 

തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല കാശ് കിട്ടും അതിനാലാണ് ‍ഞാൻ തമിഴിലേക്ക് പോയത് എന്നൊക്കെ പലരും പറയാറുണ്ട്. തമിഴ് സിനിമകള്‍ ചെയ്യാൻ തുടങ്ങിയപ്പോള്‍ പിന്നീട് എല്ലാം വിജയിച്ചു.

തമിഴില്‍ ആറ് മാസമോ, ഒരു വർഷമോ മുമ്പ് എല്ലാ തീരുമാനിക്കും. പക്ഷേ മലയാള സിനിമയില്‍ അങ്ങനെയല്ല, അടുത്താഴ്ചയോ അടുത്ത മാസമോ ഡേറ്റ് വേണമെന്നൊക്കെ പറയും. അങ്ങനെ ഒരുപാട് മലയാളം സിനിമകള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്.

തമിഴിലേക്ക് പോകാൻ കാരണം മമ്മൂട്ടിയും മോഹൻലാലും എന്ന് പറയുന്നത് കേള്‍ക്കു സോള്‍ നല്ല വിഷമം തോന്നാറുണ്ട്. അവർ രണ്ട് പേരും അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഞാൻ അവരുമായി ഇപ്പോഴും നല്ല ക്ലോസാണ്. പക്ഷേ, അതൊന്നും ആരും അറിയുന്നില്ലെന്ന് മാത്രം".

അന്നത്തെ സിനിമകളില്‍ വണ്‍ മാൻ ഷോ കളികളൊന്നുമില്ല. ഞാനും മമ്മൂട്ടിയും മോഹൻലാലുമൊക്കെ എത്രയോ സിനിമകള്‍ ചെയ്തിട്ടുണ്ട്. അന്നൊന്നും ആർക്കും പരാതികളില്ല.

 ആ സീനില്‍ അയാള്‍ കൂടിപോയെന്നോ തങ്ങള്‍ക്ക് ഫൈറ്റ് ഇല്ലന്നോ അങ്ങനെയൊന്നുമില്ല. എന്നാല്‍ ഇപ്പോഴത്തെ സിനിമകളില്‍ വണ്‍ മാൻ ഷോ കളികളാണ് നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !