കൊൽക്കത്ത: ആര്‍ജി കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറുടെ ക്രൂരകൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ വീണ്ടും ചര്‍ച്ചക്ക് ക്ഷണിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
അഞ്ചാം തവണയാണ് മമത ബാനര്‍ജി ഡോക്ടര്‍മാരോട് ചര്‍ച്ചക്ക് ശ്രിമിക്കുന്നത്തത്സമയ സംപ്രേക്ഷണം വേണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തില്‍ തട്ടിയാണ് ചര്‍ച്ച മുടങ്ങുന്നത്. പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുന്നിലാണ് പ്രതിഷേധം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വൈകിട്ട് അഞ്ച് മണിക്ക് ചര്‍ച്ചക്ക് എത്താനാണ് ജൂനിയര്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് പ്രതിഷേധത്തിന് പരിഹാരം കാണാനുളള അവസാന ശ്രമമാണെന്നും ചീഫ് സെക്രട്ടറി മനോജ് പന്ത് ഇമെയില്‍ വഴി ഡോക്ടര്‍മാരെ അറിയിച്ചു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയുള്ളതിനാല്‍ തത്സമയം സംപ്രേക്ഷണം സാധ്യമല്ലെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
നേരിട്ടുള്ള ചര്‍ച്ച നടക്കാത്തതിനാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപന്തലില്‍ നേരിട്ട് എത്തി സമവായത്തിന് ശ്രമം നടത്തിയിരുന്നു.
മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി സംസാരിച്ചത്. വിദ്യര്‍ഥി പ്രസ്ഥാനത്തെ നയിച്ച് മുന്നോട്ടുവന്ന ആളായതുകൊണ്ട് തന്നെ നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാകും. നിങ്ങളുടെ പോരാട്ടം മനസ്സിലാക്കുന്നു,
അതിന് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും മമത പറഞ്ഞു. നിങ്ങളുടെ ആവശ്യങ്ങള്‍ കേട്ട ശേഷം, അവ പഠിക്കും. ഒറ്റയ്ക്കല്ല ഭരിക്കുന്നത്. അതിനാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആവശ്യങ്ങളെ കുറിച്ച് സംസാരിക്കണം.
അതിന് കുറച്ച് സമയം നല്‍കണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നും മമത ഉറപ്പ് നല്കി. എന്നാല്‍ ഇത് ജൂനിയര്‍ ഡോക്ടര്‍മാര്‍ കണക്കിലെടുത്തിട്ടില്ല.
ഓഗസ്റ്റ് 9നാണ് വനിതാ ഡോക്ട്ര് കൊല്ലപ്പെട്ടത്. അന്ന് മുതല്‍ ജോലി സ്ഥലത്ത് സുരക്ഷ ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.