ഉഡുപ്പി; ബന്ധുവിന്റെ ജീവൻ രക്ഷിക്കാൻ കരള്‍ പകുത്ത് നല്‍കിയ യുവതി മരിച്ചു . ഉഡുപ്പി കുന്ദാപൂർ താലൂക്കിലെ കോട്ടേശ്വർ സ്വദേശി അർച്ചന കാമത്ത് (34) ആണ് മരിച്ചത്.
ശസ്ത്രക്രിയയ്‌ക്ക് ശേഷമുള്ള അണുബാധയെ തുടർന്നാണ് അന്ത്യം .നഗരത്തിലെ കോളേജില്‍ അധ്യാപികയായിരുന്ന അർച്ചന അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയുമായിരുന്നു.അർച്ചനയുടെ ഭർത്താവ് ചേതന്റെ ബന്ധുവിനാണ് അർച്ചന കരള്‍ പകുത്ത് നല്‍കിയത് . മറ്റ് കുടുംബാംഗങ്ങളുടെ രക്തസാമ്പിള്‍ രോഗിയുടെ രക്തസാമ്പിളുമായി പൊരുത്തപ്പെടാതിരുന്നതിനെ തുടർന്നാണ് അർച്ചന കരള്‍ നല്‍കാൻ തയ്യാറായത്
രക്തസാമ്പിള്‍ പരിശോധനയില്‍ അനുയോജ്യമായതോടെ 12 ദിവസം മുമ്പ് ബംഗളൂരുവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി അർച്ചനയുടെ കരളിന്റെ ഒരു ഭാഗം വിജയകരമായി മാറ്റിവച്ചു.
പിന്നീട് അർച്ചന സുഖം പ്രാപിക്കുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പനി വന്ന അർച്ചനയ്‌ക്ക് പിന്നാലെ അണുബാധയും ഉണ്ടായി. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.