വിജയവാഡ: ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ നെയ്‌ക്ക് പകരം തിരുപ്പതി പ്രസാദത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നതായി ആരോപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു .
എക്‌സിലെ ഒരു പോസ്റ്റിലാണ് അദ്ദേഹം ഏറെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്."തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. തിരുപ്പതി പ്രസാദത്തില്‍ ജഗൻ ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാൻ ഞെട്ടിപ്പോയി.
കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാത്ത വൈഎസ് ജഗനും വൈഎസ്‌ആർസി പാർട്ടി സർക്കാരിനേയും കുറിച്ച് ഓർക്കുമ്പോള്‍ ലജ്ജ തോന്നുന്നു” – അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ആന്ധ്രപ്രദേശ് മന്ത്രി നാരാ ലോകേഷാണ് തന്റെ അഛനായ മുഖ്യമന്ത്രി നായിഡുവിന്റെ ഈ വീഡിയോ ക്ലിപ്പ് പങ്കിട്ടത്.
കലിയുഗത്തിലെ പരീക്ഷണങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കുന്നതിനായി ഭൂമിയിലേക്ക് വന്ന മഹാവിഷ്ണുവിന്റെ അവതാരമായ വെങ്കിടേശ്വരനായിട്ടാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
തല്‍ഫലമായി ഈ സ്ഥലത്തിന് കലിയുഗ വൈകുണ്ഠം എന്ന പേര് ലഭിച്ചു. ദൈവം കലിയുഗ പ്രത്യക്ഷ ദൈവം എന്നും അറിയപ്പെടുന്നു. ഈ പുണ്യക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കാണ് ജഗൻ സർക്കാർ കൊള്ളരുതായ്മ ചെയ്തിരിക്കുന്നത്.
അതേ സമയം ടിഡിപി, ജനസേന, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് നിലവില്‍ ആന്ധ്രപ്രദേശ് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 175-ല്‍ 164 സീറ്റുകള്‍ നേടി സഖ്യം വൻ വിജയം നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.