ആലപ്പുഴ: ആലപ്പുഴ തലവടിയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ (75) ആണ് ജീവനൊടുക്കിയത്.
സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.ശ്രീകണ്ഠൻ തലേന്ന് വാങ്ങി വെച്ച പെട്രോൾ പുലർച്ചെ വീടിന് ചുറ്റും ഒഴിച്ച് തീ കൊളുത്തിയ ശേഷം മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഓമന കിടപ്പുരോഗിയാണ്.
വീടിന് തീപിടിച്ചത് കണ്ട് മകൻ അമ്മയെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിലാണ് ഇരുവർക്കും പൊള്ളലേറ്റത്. ഇവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്കും മാറ്റി.
സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ശ്രീകണ്ഠൻ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.