ആലപ്പുഴ: ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ വി.ഇ.ഒ. മാർക്കു പെരുമാറ്റച്ചട്ടമേർപ്പെടുത്തി ഗ്രാമപ്പഞ്ചായത്തു സമിതി.
വി.ഇ.ഒ.മാരുടെ മാനസിക പീഡനത്തെത്തുടർന്നാണ് വയോധികൻ ആത്മഹത്യചെയ്തതെന്നു പരാതിയുയർന്ന സാഹചര്യത്തിലാണു നടപടി.ഗുണഭോക്താവിനോട് ഇരുവരുടെയും ഭാഗത്തുനിന്നു മോശമായ പെരുമാറ്റമുണ്ടായതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയതായാണു വിവരം. ഇക്കാര്യങ്ങള്‍ പഞ്ചായത്തു കമ്മിറ്റി പരിശോധിച്ചു. ഇവരെ സ്ഥലംമാറ്റുന്നതിനോ മറ്റോ അധികാരമില്ല. അത് ബ്ലോക്ക് പഞ്ചായത്താണ് സ്വീകരിക്കേണ്ടത്.
എന്നാല്‍, നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഇവരുടെ ഓഫീസ് മുകളില്‍നിന്നു താഴത്തേക്കു മാറ്റി. ദൈനംദിന പ്രവർത്തനങ്ങള്‍ സെക്രട്ടറിയെ അറിയിക്കണമെന്നു നിർദേശിക്കുകയുംചെയ്തു. രണ്ടുദ്യോഗസ്ഥരും ഒന്നിച്ചാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്. ഇതു മാറ്റി ഇരുവർക്കും പ്രത്യേക മേഖലകളാക്കി തിരിച്ച് വെവ്വേറെ പ്രവർത്തിക്കാനും നിർദേശിച്ചിട്ടുണ്ട്.
എല്ലാ ഉദ്യോഗസ്ഥരും എല്ലാ ഫയലുകളിലും അടിയന്തരമായി നടപടികളെടുക്കാനും നിർദേശം നല്‍കി.പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് മേനാശ്ശേരി ചൂപ്രത്ത് സിദ്ധാർഥനാ(74)ണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.