ഓസ്ട്രേലിയ: ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ വാലിയിൽ 2023 ജൂൺ 11 ഞായറാഴ്‌ചയുണ്ടായ ബസ് അപകടത്തിൽ, ബസ് ഡ്രൈവർ ബ്രെറ്റ് ആൻഡ്രൂ ബട്ടണ് 32 വർഷം തടവ് ശിക്ഷ ലഭിച്ചു. 24 വർഷത്തേക്ക് പരോൾ അനുവദിക്കുകയില്ല. ഈ അപകടത്തിൽ 10 പേർ മരിക്കുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടത്തിൽപ്പെടുമ്പോൾ ഡ്രൈവർ ഒപിയോയിഡ് വേദനസംഹാരിയുടെ സ്വാധീനത്തിലായിരുന്നെന്നും, അദ്ദേഹം ഇതിനുമുൻപും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചിട്ടുണ്ടെന്നും ന്യൂകാസിൽ ജില്ലാ കോടതി ജഡ്ജി റോയ് എല്ലിസ് പറഞ്ഞു.
"എനിക്ക് എന്നോടുതന്നെ ക്ഷമിക്കാൻ കഴിയില്ല. ഈ അപകടം ഞാൻ ഉണ്ടാക്കിയതാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ഒരിക്കലും ഇത് ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇതിൽ ബാധിക്കപ്പെട്ട എല്ലാവരോടും ഞാൻ മാപ്പപേക്ഷിക്കുന്നു", ബ്രൈറ്റ് പറഞ്ഞു.
അനുവദനീയമായ അളവിലും കൂടുതൽ ഒപിയോയിഡ് ട്രമഡോൾ കഴിച്ചിരുന്നതായി ഡ്രൈവർ കുറ്റസമ്മതം നടത്തി.
ട്രമഡോൾ ഒപിയോയിഡ്?
ഒപിയോയിഡ് വേദനസംഹാരികൾ എന്നറിയപ്പെടുന്ന മരുന്നുകളുടെ ഗ്രൂപ്പിൽ പെടുന്നതാണ് ട്രമഡോൾ. വേദന ഒഴിവാക്കാൻ ഇത് കേന്ദ്ര നാഡീവ്യൂഹത്തിൽ (സിഎൻഎസ്) പ്രവർത്തിക്കുന്നു. ട്രമാഡോൾ ദീർഘനേരം ഉപയോഗിക്കുമ്പോൾ, അത് ശീലമായി മാറുകയും മാനസികമോ ശാരീരികമോ ആയ ആശ്രിതത്വത്തിന് കാരണമാകുകയും ഉറക്കവും ക്ഷീണവും ഉണ്ടാവുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.