യോഗക്ലാസിൽ അതിക്രമിച്ച് കയറി മൂന്ന് കുട്ടികളെ കുത്തി കൊലപ്പെടുത്തുകയും മറ്റ് പതിന്നൊന്ന് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത 17 കാരനെ പോലീസ് കോടതിയില്‍ ഹാജരാക്കി.
യുകെയിലെ ലിവർപൂളിനടുത്ത് ടെയ്‌ലർ സ്വിഫ്റ്റ് പ്രമേയമാക്കിയ യോഗ ക്ലാസിന് സമീപം നടന്ന ഈ കത്തി ആക്രമണത്തിൽ മൂന്ന് കുട്ടികള്‍ മരിക്കുകയും സംഭവത്തില്‍ മറ്റ് എട്ട് കുട്ടികള്‍ക്കും ടീച്ചർ ലിയാന്‍ ലൂക്കാസിനു പുറമെ ജോനാഥന്‍ ഹേയ്‌നെസ് എന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
കാര്‍ഡിഫില്‍ ജനിച്ച് പിന്നീട് ബാങ്ക്സ് ഗ്രാമത്തിലേക്ക് താമസം മാറ്റിയ ആക്സെല്‍ റുഡകുബാന എന്ന പതിനേഴു കാരനെയാണ് ഇത് സംബന്ധിച്ച് അറസ്റ്റ് ചെയ്തത്. റുവാണ്ടന്‍ വംശജനായ ആക്സെല്‍ റുഡകുബാന ഒരു വെസ്റ്റ് എന്‍ഡ് ഷോയില്‍ പങ്കെടുത്തിരുന്ന വ്യക്തികൂടിയാണ്.
ഇയാള്‍, 2006 ല്‍, റുവാണ്ടന്‍ വംശജരുടെ മകനായി കാര്‍ഡിഫില്‍ ജനിച്ചത്. 2013 ല്‍ ആയിരുന്നു ഇവര്‍ അവിടെനിന്നും മാറി, സൗത്ത്‌പോര്‍ട്ടിനടുത്തുള്ള ബാങ്ക്‌സ് ഗ്രാമത്തില്‍ താമസം ആരംഭിക്കുന്നത്. 2002 ല്‍ ആയിരുന്നു ഇയാളുടെ പിതാവ് മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യു കെയിലേക്ക് കുടിയേറിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പ് സൗത്ത്പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിലെ നൃത്ത ക്ലാസിൽ നടന്ന ആക്രമണത്തിനു ശേഷം ഇംഗ്ലണ്ടിലെ ചില പട്ടണങ്ങളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. അവിടെ പോലീസിന് നേരെ കുപ്പികളും ക്യാനുകളും എറിഞ്ഞു,
ഡർഹാം കൗണ്ടിയിലെ ഹാർട്ടിൽപൂളിൽ അക്രമികൾ ഒരു പോലീസ് കാർ കത്തിച്ചു. 53 പോലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് പോലീസ് നായ്ക്കൾക്കും പരിക്കേറ്റു. തുടർന്ന് ബുധനാഴ്ച വൈകുന്നേരം, വൈറ്റ്ഹാളിൽ 100-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.